Wednesday 22 March 2017

ബാലോത്സവം

ബാലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ മയില്‍‌പ്പീലി പ്രത്യേക പതിപ്പിലെ വിഭവങ്ങള്‍ വായിക്കൂ ....
ഈ സൃഷ്ടികള്‍ ഓരോന്നും ഞങ്ങളുടെ കൊച്ചു കൂട്ടുകാരുടെ കഴിവിന്‍റെ അടയാളങ്ങളാണ് .... ക്ലാസ് മുറിയിലെ അവരുടെ സ്വന്തം പ്രകടനങ്ങളാണ് .വിവിധ പഠന പ്രവര്‍ത്തനത്തിലൂടെ അവര്‍ നേടിയ ഭാഷാരൂപങ്ങളുടെ വിലയിരുത്തല്‍ കൂടിയാണ് ഇത് .... 
മഴവില്ലിന്റെ കവര്‍ ചിത്രം വരച്ചത് രണ്ടാം ക്ലാസ്സിലെ സൂര്യയാണ് ... അവള്‍ ഞങ്ങളെ ഈ ചിത്രം കൊണ്ട് വിസ്മയപ്പെടുത്തി .... 
കഴിഞ്ഞ ദിവസം ടീച്ചര്‍ ഈ മുഖചിത്രം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ പരിചയപ്പെടുത്തി... സൂര്യയുടെ മാതാപിതാക്കളുടെ സന്തോഷം കാണേണ്ടത് തന്നെ ... അവളുടെ അച്ഛന്‍ പറഞ്ഞു ,,," ഞാനും വരയ്ക്കും ടീച്ചര്‍ ... " 
ഈ സൃഷ്ട്ടികള്‍ മുഴുവന്‍ വായിക്കൂ ... പ്രതികരണങ്ങള്‍ ഞങ്ങളെ അറിയിക്കൂ .....


































Sunday 5 February 2017

എഴുത്തിലെ സര്‍ഗാത്മകത

അമ്മയെക്കുറിച്ച്...

കഴിഞ്ഞ ദിവസം സ്വന്തം അമ്മയെ കുറിച്ച് നന്മ നിറഞ്ഞ വാക്കുകളില്‍ ഒരു വിവരണം എഴുതാന്‍ പഠനക്കൂട്ടത്തിനു പ്രവര്‍ത്തനമായി നല്‍കി . അവര്‍ സ്വന്തം അമ്മയെ കുറിച്ച് നോട്ടുബുക്കുകളില്‍ എഴുതി നിറച്ചു ....
അതില്‍ ചിലവ ഇവിടെ ചേര്‍ക്കുന്നു ..
ആദിയുടെ അമ്മ ദൂരെയാണ് ജോലി ചെയ്യുന്നത് . അവനെ അമ്മച്ചിയാണ് വളര്‍ത്തുന്നത് ... ടീച്ചര്‍ പഠിപ്പിച്ച പാട്ടിലെ വരികളിലെ അവന് ഇഷ്ട്ടം തോന്നിയ പദങ്ങള്‍ ചേര്‍ത്ത് അവന്‍ എഴുതി ... രണ്ടാം ക്ലാസ്സിലെ ആദിത്യന്‍റെ മനസ്സിലെ സന്തോഷവും ദു:ഖവും നിരാശയും ഈ വരികളില്‍ പ്രതിഫലിക്കുന്നു .


ആദിയും ടീച്ചറും

നാലാം ക്ലാസ്സിലെ അരുണും അമ്മയെ ദൈവത്തിന്‍റെ സ്ഥാനത്ത് നിര്‍ത്തുന്നു ...




അരുണും ടീച്ചറും

Saturday 28 January 2017

കൂട്ടുകാരുടെ സര്‍ഗശേഷിയുടെ മയില്‍പ്പീലിത്തുണ്ടുകള്‍ ....

ഞങ്ങളുടെ കൂട്ടുകാരുടെ സര്‍ഗശേഷിയുടെ അത്ഭുത കാഴ്ച്ചകളിലൂടെ....

    അധ്യാപകര്‍ എന്ന നിലയില്‍ ഞങ്ങളുടെ മുന്നില്‍ ഓരോ ദിവസവും പുതിയ പുതിയ അത്ഭുതകാഴ്ചകളുമായിട്ടാണ് ഓരോ കൂട്ടുകാരനും എത്തിച്ചേരുന്നത് ... ആ കാഴ്ച്ചകളുടെയും നവ്യമായ അനുഭവങ്ങളുടെയും തിരയിളക്കത്തില്‍ പെട്ട് സമയം പോകുന്നതുപോലും ഞങ്ങള്‍ അറിയാറില്ല .... അത്തരം മികവുകള്‍ പുറം ലോകത്ത്‌ എത്തിക്കാന്‍ കൂട്ടുകാരുടെ സര്‍ഗസൃഷ്ട്ടികള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ് ....മയില്‍പ്പീലി എന്ന് കൂട്ടുകാര്‍ തന്നെ പേരിട്ട ഈ ബ്ലോഗിലൂടെ കൂട്ടുകാരുടെ സര്ഗ്ഗസൃഷ്ട്ടികള്‍ പൊതു വിദ്യാലയങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരുടെ മുന്നിലേയ്ക്ക് എത്തിക്കുന്നു ....
ആദ്യത്തെ കാഴ്ചയിലേയ്ക്ക്‌ .....

അഭിയും ആല്‍ബിയും ഇരട്ട സഹോദരങ്ങളാണ് .... രണ്ടുപേരും എല്ലാ കഴിവുകളും ഉള്ളവര്‍ .. പാട്ടുപാടാനും പടം വരയ്ക്കാനും അഭിനയിക്കാനും നൃത്തം ചെയ്യാനും അവര്‍ മുന്നില്‍ തന്നെ .. രാവിലെ ഒന്‍പതു മണിക്ക് മുമ്പേ തന്നെ അവര്‍ സ്കൂളില്‍ എത്തും . തങ്ങളുടെ സര്‍ഗ സൃഷ്ട്ടികള്‍ അധ്യാപകരെ കാണിക്കും . അഭിപ്രായങ്ങള്‍ തേടും ... സമ്മാനമായി സ്റ്റിക്കറുകള്‍ നേടും ... ഇതില്‍ ആല്‍ബി വരച്ച പതിനഞ്ചു ചിത്രങ്ങളാണ് ആദ്യമായി മയില്‍പ്പീലിയിലൂടെ പരിചയപ്പെടുത്തുന്നത് . കാര്‍ട്ടൂണ്‍ സംഭാഷണ ചിത്രങ്ങളില്‍ നിന്ന്‍ കാര്‍ട്ടൂണ്‍ ചിത്രകഥയിലേയ്ക്ക്‌ ഏണി ചാരിയിരിക്കുകയാണ് ഈ കലാകാരന്‍...
















സഞ്ജുവിന്റെ ബസ്സ്‌ 

സഞ്ജു നിര്‍മ്മിച്ച ബസ്‌ ടീച്ചര്‍ക്ക്‌ കൈമാറുന്നു 

വാഹനങ്ങളെ കുറിച്ച് ഒന്നാം ക്ലാസ്സിലെ വായന പ്രതിഭയായ സഞ്ജു കഴിഞ്ഞ ദിവസം സ്വന്തമായി നിര്‍മ്മിച്ച ഒരു ബസ്സുമായിട്ടാണ് കല്സ്സില്‍ എത്തിയത്‌ .. കോച്ചിങ്ങ കൊണ്ടുള്ള ടയറുകളും മുന്നിലും പുറകിലും ഗ്ലാസ്‌ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച ഗ്ലാസ്സുകളും ക്രയോണ്‍ ഉപയോഗിച്ച് നല്‍കിയ നിറങ്ങളും ബസ്സിന് മിഴിവ് നല്‍കി ... ബസ്സിന് കാഞ്ഞിരംകുളം പൂവാര്‍ എന്ന ബോര്‍ഡും ഉണ്ടായിരുന്നു ....